ഇദംപ്രഥമമായി ഏകലവ്യന് ശില്പം ഒരുങ്ങുന്നു. കാസറഗോഡ് ഡയറ്റിന്റെ മുറ്റത്താണ് വിദ്യാഭ്യാസ ചരിത്രത്തിലെ അനശ്വര കഥാപാത്രത്തിന് ശില്പഭാഷ്യം തീര്‍ക്കുന്നത്. അടിമച്ചമര്‍ത്തപ്പെട്ടവന് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതിന്റെ ചരിത്രസാക്ഷിയായ ഏകലവ്യന് ഇതുവരെ ശില്പരൂപം രചിക്കപ്പെട്ടിരുന്നില്ലെന്ന് ശില്പി ശ്രീ സുരേന്ദ്രന്‍ കൂക്കാനം പറഞ്ഞു. വിദ്യാഭ്യാസ – പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായി ചിത്രശില്പ മേഖലയെ പ്രയോജനപ്പെടുത്തി വരുന്ന പ്രശസ്ത കലാകാരനാണ് ശ്രീ സുരേന്ദ്രന്‍ കൂക്കാനം.
Hiç yorum yok:
Yorum Gönder