17 Ağustos 2016 Çarşamba

കാസര്‍ഗോ‍ഡ് ജില്ലാ ടി ടി ഐ കലോത്സവം - 2016 ആഗസ്റ്റ് 25 ന് ‍ഡയറ്റ് കാസര്‍ഗോ‍ഡ് മായിപ്പാടിയില്‍ വച്ച് നടത്തുന്നു. സ്വാഗത സംഘം രൂപീകരിച്ചു. 





കാസര്‍ഗോ‍ഡ് ജില്ലാ ടി ടി ഐ കലോത്സവം - 2016 ആഗസ്റ്റ് 25 ന് ‍ഡയറ്റ് കാസര്‍ഗോ‍ഡ് മായിപ്പാടിയില്‍ വച്ച്  നടത്തുന്നു.ജില്ലാ പഞ്ചായത്ത് പ്രസി‍ഡണ്ട് ശ്രീ. എ ജി സി ബഷീര്‍ ചെയര്‍മാന്‍ ആയും ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശ്രീ ഡി മഹാലിങ്കേശ്വര രാജ് കണ്‍വീനര്‍ ആയും  സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. 

27 Temmuz 2016 Çarşamba

കര്‍ണ്ണാടക ടീം സന്ദര്‍ശനം

കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഒരു സംഘം അധ്യാപകര്‍ ഡയറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ എത്തിച്ചേര്‍ന്നു. ബി ഇ ഒ മഞ്ചുനാഥ്, ബി പി ഒ ഭാഗ്യനാഥ്എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം അംഗങ്ങളാണ് ടീമില്‍ ഉണ്ടായിരുന്നത്. അസിം പ്രേംജി ഫൗണ്ടേഷനാണ് സന്ദര്‍ശനത്തിന്റെ സംഘാടകര്‍. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍, ഡോ. എം വി ഗംഗാധരന്‍, ഡോ. രഘുറാം ഭട്ട്, യതീഷ്‍കുമാര്‍ റായ്, ഡി നാരായണ എന്നിവ്ര‍ വിവിധ ഫാക്കല്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

21 Temmuz 2016 Perşembe

ഡി എഡ് ഒന്നാം വര്‍ഷക്കാര്‍ക്ക് വരവേല്‍പ്പ്

ഡയറ്റിലെ ഈ വര്‍ഷത്തെ ഒന്നാം വര്‍ഷ ഡി എഡ് വിദ്യാര്‍ഥികള്‍ക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍, കെ രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 20. 07. 2016 ന് ക്ലാസുകള്‍ ആരംഭിച്ചു.

25 Haziran 2016 Cumartesi

ബ്രൂണര്‍ അനുസ്മരണം

ജൂണ്‍ 5 ന് അന്തരിച്ച വിഖ്യാത മന;ശാസ്ത്രജ്ഞന്‍ ജെറോം എസ് ബ്രൂണറെ അനുസ്മരിച്ചു കൊണ്ടുള്ള വിദ്യാഭ്യാസ പ്രഭാഷണം ഡയറ്റില്‍ സംഘടിപ്പിച്ചു.
ജൂണ്‍  25 ന് നടന്ന  പരിപാടിയില്‍ സെന്‍ട്രല്‍ യൂണിവേഴ്‍സിറ്റി കേരളയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അമൃത് ജി കുമാര്‍ അനുസ്മരണപ്രഭാഷണം നടത്തി.
ലോകമനശ്ശാസ്ത്രത്തില്‍ അതുല്യമായ സ്ഥാനമാണ് ബ്രൂണറിനുള്ളതെന്ന് അദ്ദേഹം സൂചിപ്പിച്ചു. പഠനത്തില്‍ ഭാഷയും സംസ്കാരവും വഹിക്കുന്ന പങ്കിനെ അടവരയിടാന്‍ ബ്രൂണറിന് കഴിഞ്ഞു. ബ്രൂണറുടെ പ്രവര്‍ത്തനഘട്ടം, ബിംബനഘട്ടം, പ്രതിരൂപാത്മകഘട്ടം എന്നിവ ഓരോ പ്രായത്തിലും കുട്ടികള്‍ക്ക് ആശയാവിഷ്കരണത്തിനുള്ള ശേഷിയുമായി ബന്ധപ്പെടുത്തി കാണേണ്ടതുണ്ട്. ഏത് പ്രായത്തിലും ഏതൊരു കുട്ടിയെയും എന്തും പഠിപ്പിക്കാനാവും എന്നു ബ്രൂണര്‍ പറഞ്ഞതിനെ ശ്രദ്ധയോടെ വായിക്കേണ്ടതുണ്ട്. ആശയാര്‍ജനത്തെ കുറിച്ച് ബ്രൂണര്‍ സൂചിപ്പിച്ച പ്രക്രിയ സവിശേഷമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഡോ. പി വി പുരുഷോത്തമന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ട്രെയിനികളുമായി അഭിമുഖവും നടന്നു.
പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ അധ്യക്ഷനായിരുന്നു. സീനിയര്‍ ലക്ചറര്‍ ടി ആര്‍ ജനാര്‍ദ്ദനന്‍ സ്വാഗതവും ടീച്ചര്‍ എജുക്കേറ്റര്‍ ഡി നാരായണ നന്ദിയും പറഞ്ഞു.


6 Haziran 2016 Pazartesi

പരിസ്ഥിതി ദിനാചരണം

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡയറ്റില്‍ നടന്ന ചടങ്ങ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ ലക്ചറര്‍ ടി ആര്‍ ജനാര്‍ദ്ദനന്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി. വനജീവികള്‍ക്കെതിരെ നടക്കുന്ന കൈയേറ്റങ്ങള്‍ നമ്മുടെ പരിസ്ഥിതിയെ ബാധിക്കും എന്ന് സൂചിപ്പിച്ചു. തുടര്‍ന്ന് പരിസരശുചീകരണം, വൃക്ഷത്തൈ നടല്‍, വൃക്ഷത്തൈ വിതരണവും തുടങ്ങിയവ നടന്നു. ചടങ്ങിന് സീനിയര്‍ ലക്ചറര്‍ കെ രമേശന്‍, ടീച്ചര്‍ എജുക്കേറ്റര്‍ പുഷ്പ എന്നിവര്‍ നേതൃത്വം നല്‍കി.

22 Mayıs 2016 Pazar

പയര്‍ വര്‍ഷം - അധ്യാപകസഹായി

"പയര്‍ വര്‍ഷ"ത്തോടനുബന്ധിച്ച് (International year of pulses - 2016) കാസര്‍ഗോഡ് ഡയറ്റ് തയ്യാറാക്കിയ സോഴ്സ് ബുക്കിന്റെ പ്രകാശനം ഡി ഡി ഇ ചാര്‍ജ് വഹിക്കുന്ന പി കെ രഘുനാഥ് നിര്‍വഹിച്ചു. ആദ്യകോപ്പി എസ് എസ് എ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഡോ. എം ബാലന്‍ ഏറ്റുവാങ്ങി. കോര്‍ഡിനേറ്റര്‍ ഡോ. രഘുറാം ഭട്ട് സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
 കേരളത്തില്‍ ആദ്യമായാണ് ഒരു ഡയറ്റ് പയര്‍ വര്‍ഷം പ്രമാണിച്ച് സോഴ്സ് ബുക്ക് പുറത്തിറക്കുന്നത്.മെയ് മാസം ഒടുവില്‍ നടക്കുന്ന ഹെഡ്‍മാസ്റ്റര്‍ കോണ്‍ഫറന്‍സില്‍ വെച്ച് പുസ്തകം വിതരണം ചെയ്യും.
"ഇംപള്‍സ് 2016" (Enrichment of Science Learning in Connection with International year of Pulses and Year of Monkeys) എന്ന പേരിലാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത്.

20 Mayıs 2016 Cuma

LSS റിസല്‍ട്ട് പ്രഖ്യാപിച്ചു

LSS 2016 റിസല്‍ട്ട് പ്രഖ്യാപിച്ചു. റിസല്‍ട്ടിന് ( in the order of RANK in each Sub-district) താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക
USE the following link for individual result