വാര്‍ഷിക പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ എല്‍ പി, യു പി, ഹൈസ്കൂളുകളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ജൂലായ് - ആഗസ്റ്റ് മാസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനുള്ള ഹെഡ് മാസ്റ്റര്‍മാരുടെ ഏകദിന ആസൂത്രണ സംഗമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഇതിന്റെ ഭാഗമായി 'ആഗസ്റ്റ് മാസം - ലാബ് ശാക്തീകരണമാസം' എന്ന നിലയില്‍ സ്കൂളുകളില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള തീരുമാനങ്ങള്‍ ഉണ്ടായി വരുന്നു. ആഗസ്റ്റ് മാസത്തില്‍ ലാബിന്റെ ക്രമീകരണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു കുറിപ്പ് ഹെഡ് മാസ്റ്റര്‍ പരിശീലനത്തില്‍ വിതരണം ചെയ്യുകയുണ്ടായി. പ്രസ്തുത കുറിപ്പ് ആവശ്യമുള്ളവര്‍ക്ക് താഴെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Hiç yorum yok:
Yorum Gönder